ഇടവയിൽ പരിസ്ഥിതി ദിനം ആചരിച്ചു
ഇടവ : ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ എന്ന സന്ദേശത്തോടു കൂടി ഇടവ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷൻ ആയിരുന്നു. ഖരമാലിന്യ പരിപാലന ചട്ടത്തെ സംബന്ധിച്ച് അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ.എം.എം വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ.എം, പരിസ്ഥിതിയെയും ശുചിത്വത്തെയും സംബന്ധിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ.ആർ.എസ് ചൊല്ലിക്കൊടുത്ത പരിസ്ഥിതി പ്രതിജ്ഞ സദസ്സ് ഒന്നടങ്കം ഏറ്റുചൊല്ലി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ. എൻ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ഷോം, ഗോപകുമാർ ജെ.എസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈലജ.എസ്, ബിനു. ജി, ഷാബിന.ടി എന്നിവരും, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംസാരിച്ചു. ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സി ഡി എസ് - എഡിഎസ് അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കും. ഇതോടൊപ്പം സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളും ഉണ്ടാകും.
Tags
ഇടവ

