തമിഴ്നാട് മാർത്താണ്ഡം സ്വദേശിയുടെ പത്തര പവൻ സ്വർണവും പൈസയും മൊബൈൽഫോണും കവർന്ന പ്രതി പിടിയിൽ. സൗഹൃദം നടിച്ച് സ്വർണ്ണവും പണവും ഫോണും കവർന്ന പ്രതി മണിക്കൂറുകൾക്കുള്ളിലാണ് പൊലീസിന്റെ പിടിയിലായത്. കന്യാകുമാരി സ്വദേശി സോമൻ്റെ പക്കൽ നിന്നും സ്വർണ്ണവും പണവും കവർന്ന വർക്കല സ്വദേശി നസീർഖാനാണ് (44) കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
തിരുവനന്തപുരം നഗരത്തിലെ ബാറിൽ വച്ച് പരിചയപ്പെട്ട മാർത്താണ്ഡം സ്വദേശി സോമനെ പെരുമാതുറയിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പത്തര പവൻ സ്വർണ്ണവും മൊബൈൽ ഫോണും 2500 രൂപയും കവർന്ന ശേഷം ദേഹോപദ്രവം ഏൽപ്പിച്ച് നസീർ ഖാൻ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ് അവശനായ സോമൻ വഴിയിൽ കണ്ടയാളോട് വിവരം പറഞ്ഞു. തുടർന്ന് കഠിനംകുളം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
Tags
VARKALA

