കേരളത്തിലടക്കം അടക്കം 12 സംസ്ഥാനങ്ങളിലെവോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

തിരുവനന്തപുരം:കേരളത്തിലടക്കം അടക്കം 12 സംസ്ഥാനങ്ങളിലെവോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകൾ തിരികെ നൽകാൻ ഡിസംബര്‍ 11 വരെ സമയമുണ്ട്. കരട് വോട്ടർപട്ടിക ഡിസംബർ 16ന് പുറത്തിറക്കും.അന്തിമ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും.ഡിസംബര്‍ 4ന് എസ്ഐആര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം.ഇതോടെ എസ്ഐആര്‍ സമയപരിധി നീട്ടണമെന്ന രാഷ്ട്രീയപാർട്ടികളുടെ ആവശ്യം ഭാഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ധൃതി പിടിച്ച് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കരുത് എന്നായിരുന്നു രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരാഴ്ച മാത്രം സമയം നീട്ടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഉത്തരവിറക്കിയത്.എസ്ഐആറിനെതിരായ കേരളത്തിന്റെ ഹരജികൾ ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കയാണ് പുതിയ നീക്കം.നാളെക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.എസ്ഐആര്‍ ജോലിസമ്മര്‍ദം മൂലം കേരളത്തിലടക്കം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال