കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് മരണം

കൊല്ലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. വെസ്റ്റ് ബംഗാൾ സ്വദേശി ഗോബിന്ദ ദാസും, രാമൻകുളങ്ങര സ്വദേശി അനൂപുമാണ് മരിച്ചത്. കാവനാട് മുക്കാട് 7.30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റ ബംഗാൾ സ്വദേശി ജെതൻ ദാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അനൂപ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രികരെ ഇടിക്കുകയായിരുന്നു.​ഗുരുതരാവസ്ഥയിൽ എത്തിയിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന് പറഞ്ഞ് മരിച്ച അനൂപിന്റെ സുഹൃത്തുക്കൾ ആശുപത്രിയുടെ ചില്ല് അടിച്ചു തകർത്തു. വനിത ജീവനക്കാരിയായ ശീലാകുമാരിക്ക് പരിക്കേറ്റു. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. 
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال