തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടവയിൽ പോരാട്ടം കനക്കുന്നു. നേർക്ക് നേർ പോരാടുന്ന എൽ ഡി എഫും കോൺഗ്രസ്സും തമ്മിലാണ് പ്രധാന പോരാട്ടം
സ്ഥാനാർഥികൾ എല്ലാവരും തന്നെ പ്രചാരണ ചൂടിലാണ് വീടുകൾ കയറി വോട്ട് ഉറപ്പിക്കുന്നതിനോടൊപ്പം ശത്രപാളയത്തിൽ വിള്ളൽ വീഴ്ത്താനും ഇരു പാർട്ടിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടി മണ്ഡലത്തിൽ ബി ജെ പിയും പ്രചരണം ശക്തമാക്കിയിട്ടുണ്ട്. അതെ സമയം ചില കല്ല് കടിയും ഇടവയിൽ നിന്നും പുറത്ത് വരുന്നുണ്ട് ചേരി തിരിഞ്ഞു ബാനർ, പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതാണ് ഇത് . ഇടതു സ്ഥാനാർഥി മസീഹ റാണിയുടെ പോസ്റ്റർ നശിപ്പിച്ചു കൊണ്ടാണ് തുടക്കം തുടർന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് സ്ഥാനാർഥി കളുടെ പോസ്റ്ററും നശിപ്പിക്കപെട്ടിരുന്നു. തുടർന്ന് കോൺഗ്രസ്സ് ഇടവയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ
ഇടവ വാർഡ് പതിനഞ്ചാം വാർഡ് ശ്രീ എയിറ്റിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ വീടിന് മുന്നിൽ കാക്കുളം വയലിൽ സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിച്ചു.
മനഃപൂർവം സമാധാന അന്തരീക്ഷം തകർക്കാനുള്ള കോൺഗ്രസ്സ് ഗൂഡശ്രമമാണ് ഇതിനു പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു.
Tags
ഇടവ #ശ്രീ യേറ്റ്

