പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ വഴക്കുപറഞ്ഞതിന് സ്കൂളുകള്‍ അടിച്ച് തകര്‍ത്ത് സുഹൃത്തുക്കള്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. പ്രദേശത്തുള്ള നാല് സ്കൂളുകളാണ് പ്രതികള്‍ അടിച്ചു തകര്‍ത്തത്.
വര്‍ക്കല വെന്നികോട് സ്വദേശികളായ ഷാനു (18), ശ്രീക്കുട്ടന് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സുഹൃത്തായ 17 കാരനെ വഴക്കുപറഞ്ഞതിനായിരുന്നു പരാക്രമം. പതിനേഴുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
Tags
വർക്കല

