തിരുവനന്തപുരം | വധശ്രമം, മോഷണം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയായി തമിഴ്‌നാട്ടില്‍ നിന്നു മുങ്ങിയ പ്രതികള്‍ കേരളത്തില്‍ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ ശരവണന്‍(22), ഗോകുല്‍ ദിനേഷ് (24) എന്നിവരാണ് വര്‍ക്കയില്‍ അറസ്റ്റിലായത്.
പാപനാശം വിനോദസഞ്ചാര മേഖലയില്‍ നിന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത കേരളാ പോലീസ് തമിഴ്നാട് പോലീസില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇരുവരും തമിഴ്നാട്ടില്‍ നിരവധി ക്രിമിനല്‍ കേസ് പ്രതികളാണെന്ന് മനസിലായത്. സംശയാസ്പദമായ സാഹചര്യത്തിലാണ് വര്‍ക്കല പോലീസ് ഇവരെ കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശികളാണെന്ന് പൊലീസിന് മനസിലായി.
തുടര്‍ന്ന് ഇരുവരെയും വര്‍ക്കല പോലീസ് കരുതല്‍ തടങ്കലിലെടുത്തു.പിന്നീടാണ് തമിഴ്‌നാട് പോലീസില്‍ ബന്ധപ്പെട്ടത്. തമിഴ്‌നാട് വടവള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വധശ്രമം, മോഷണം ഉള്‍പ്പെടെ കേസുകളില്‍ കസ്റ്റഡിയിലുള്ള രണ്ട് പേരും പ്രതികളാണെന്ന് ഈ അന്വേഷണത്തില്‍ ബോധ്യമായി. തമിഴ്നാട്ട് പൊലീസ് വര്‍ക്കലയിലെത്തി രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
Tags
KERALA

