തെക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്.

"തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലവിലുള്ളത്. കൊല്ലം, തിരുവനന്തപുരം, കാസർകോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വരും മണിക്കൂറുകളിൽ കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴക്കും കാസർകോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടത്തരം മഴയുടെ കൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നവംബർ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്"
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال