നവരശ്മി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി തൊടിയൂർ ഇടകുളങ്ങര 37ആം വാർഷികം ആരംഭിച്ചു.
കരുനാഗപ്പള്ളി :- നവരശ്മി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി തൊടിയൂർ ഇടകുളങ്ങര 37ആം വാർഷികം ആരംഭിച്ചു.
ക്ലബ് അങ്കണത്തിൽ മൂന്ന് ദിവസമായി അരങ്ങേറുന്ന വിവിധ കലാകായിക മത്സരങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചു. ഇന്നലെ രാവിലെ ക്ലബ് പരിസരത്ത് പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ അരങ്ങേറി. വൈകുന്നേരം കലാമത്സരങ്ങൾ നടന്നു,തുടർന്ന് കൈ കൊട്ടിമത്സരം,ദഫ് മുട്ട് മത്സരം എന്നിവ കാണികൾക്ക് ആവേശമായി. കരോക്കഗാനമേളയോടെ ഒന്നാം ദിനം പൂർത്തിയാക്കി,രണ്ടാം ദിനമായ ഇന്ന്അഖില കേരള കബഡി മത്സരം നടക്കും. നാളെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ചടങ്ങുകൾ അവസാനിക്കും.
Tags
പ്രദേശികം

