കരുനാഗപ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു
 
കരുനാഗപ്പള്ളി:
ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ 21.12.2025 രാത്രി 11.40 pm ന് ആദിനാട് തെക്ക് കൊച്ചാലും മൂട് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ 7.174 ഗ്രാം ബ്രൗൺ ഷുഗറുമായി മുഹമ്മദ് രാജു, S/o മുഹമ്മദ് താഹിർ, കിയജ്‌റിറ്റോള സിറാനൻഡ PO ,മെയ്നങ്കാർ, പ്രാണാപൂർ കറ്റിഹർ, ബീഹാർ എന്നയാളെ അറസ്റ്റ് ചെയ്തു.നാട്ടിൽ പോയിട്ട് തിരികെ വന്ന പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോട് കൂടിയാണ് പ്രതിയെ നിരീക്ഷിച്ചത്. ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നിന്നും ഒരു മാസം മുൻപും ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളെ കരുനാഗപ്പള്ളി എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തിരുന്നു.ഇൻ്റർ മീഡിയേറ്റ് അളവിലുള്ള മയക്കുമരുന്ന് കേസ് ആയതിനാൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പാർട്ടിയിൽ ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ രഘു കെ. ജി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ , ഹരിപ്രസാദ്, ഗോഡ്‌വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എന്നിവരും ഉണ്ടായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് മേഖലയിലെ മദ്യ- മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ 0476 2630831നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال