മണമ്പൂരിൽ കിണറ്റിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപെടുത്തി.

മണമ്പൂർ പഞ്ചായത്തിൽ വലിയ വിളയിൻ പൊയ്ക വിളവീട്ടിൽ സുരേന്ദ്രൻനായരുടെ വീട്ടുമുറ്റത്തെ ഏകദേശം 60 അടി താഴ്ചയും 20 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് സുജിത്ത്, പ്രവീണ, അജി എന്നീ മൂന്നു പേർ അകപ്പെട്ടത്.
കിണറ്റിലകപ്പെട്ട പ്രവീണയെ രക്ഷിക്കാനിറങ്ങിയതാണ് ഭർത്താവായ സുജിത്തും അയൽവാസിയായ അജിയും, ആറ്റിങ്ങൽ അഗ്നിശമനസേന ഗ്രേഡ്അസ്സി: സ്റ്റേഷൻഓഫീസർ സി.ആർചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സമിൻ, സജീവ്, സാൻ, ഫയർ ഓഫീസർ ഡ്രൈവർ വിപിൻ, മനീഷ്ക്രിസ്റ്റഫർ, ഹോംഗാഡ് ബിജു, ശ്രീരാജ് എന്നിവരാണ് നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്, ഫയർ ഓഫീസർ സാൻ ആണ് കിണറ്റിലിറങ്ങി ഓരോരുത്തരെയായി നെറ്റിൽ കയറ്റിയത്, ചെറിയ പരിക്കുകളോടെ രണ്ട് പേരെ യുടെ ആംബുലൻസിൽ മണമ്പൂർ ഗവ: ആശുപത്രിയിൽ എത്തിച്ചു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال