വെഞ്ഞാറമൂട്ടില്‍ 85 വയസ്സുള്ള വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം 
വെഞ്ഞാറമൂട്ടില്‍ 85 വയസ്സുള്ള വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയ്‌ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ റോഡരികില്‍ തള്ളിയ പുല്ലമ്പാറ സ്വദേശി 20 വയസ്സുകാരനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു
വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച്‌ പെരുവഴിയില്‍ ഉപേക്ഷിച്ച പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലമ്പാറ പഞ്ചായത്തിലെ വെള്ളുമണ്ണടിയിൽ പ്രതിഭാലയം വീട്ടിൽ അജിൻ എന്ന 20 വയസ്സുകാരനെയാണ് വെഞ്ഞാറമൂട് SHO  ആസാദ് അബ്ദുൽ കലാം S.I സജിത്ത് എന്നിവരുടെ  നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമ്മൂട് റോഡില്‍ വലിയ കട്ടയ്ക്കാലിലാണ് സംഭവം നടന്നത്. 
 പരുക്കേറ്റ് അവശയായ വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളേജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയോധിക വഴിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ കണ്ടതാണ് ദുരൂഹത വര്‍ധിപ്പിച്ചത് . അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . സംഭവത്തില്‍ സിസിറ്റിവി ദൃശ്യങ്ങൾ അന്വേഷിച്ചാണ് വെഞ്ഞാറമൂട് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായാണ് പോലീസ് പറയുന്നത്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال