ബൈക്ക് കുഴിയിൽ വീണ് യുവാവിന് ദാരുണ അന്ത്യം
പേരൂർക്കട വഴയിലക്ക് സമീപം പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി കലിങ്ക് നിർമാണത്തിന് കുഴിച്ച കുഴിയിൽ വീണാണ് ടെക്നോപാർക്കിലെ ജോലി കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെ മടങ്ങി വരുന്നതിനിടയിൽ അപകടം സംഭവിച്ചത്
കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30) ആണ് മരിച്ചത്
.പഴയ റോഡിൻ്റെ ഒരു ഭാഗം താഴ്ത്തി എടുക്കുന്ന സ്ഥലത്തിന് സമീപമാണ് സംഭവം .മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
വഴയില പഴകുറ്റി നാലുവരി പാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലമാണ്. ഭാര്യ ഫെബി, ഒന്നര വയസ് ഉള്ള ഒരു മകളുണ്ട്
Tags
TRIVANDRUM

