സംഘം ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കി ഒളിവിൽ പോയ പ്രതികളെ കുണ്ടറ പോലീസ് പിടികൂടി.

സംഘം ചേർന്ന് യുവാവിനെ മർദിച്ച് അവശനാക്കി ഒളിവിൽ പോയ പ്രതികളെ കുണ്ടറ പോലീസ് പിടികൂടി.
കഴിഞ്ഞ മാസം 27 ആം തീയതി ഉച്ചക്ക് മൂന്നരമണിക്കാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

കുണ്ടറ മുണ്ടക്കൽ ജങ്ഷന് സമീപം. പ്രതികളിൽ ഒരാളായ ഷൈജുവിന്റെ ബന്ധുവുമായി ബന്ധപ്പെട്ട വസ്തു തർക്കത്തിൽ പരാതിക്കാരനായ യുവാവ് ഷൈജുവിന്റെ ബന്ധുവിന് എതിരായി സംസാരിച്ചതിന്റെ പ്രകോപനമാണ് ആക്രമണത്തിന് കാരണം. ഇതിന് പ്രതികരമായി യുവാവിനെ ഒന്നാം പ്രതിയായ ചാരുവിള പുത്തൻ വീട്ടിൽ ഷൈജു 35 വയസ്. രണ്ടാം പ്രതിയായ ഇളമ്പല്ലൂർ ചാലുവിള വീട്ടിൽ ആദർശ് 40 വയസ് പുത്തൻവിള കിഴക്കതിൽ വീട്ടിൽ സിദ്ധീഖ് 34 വയസ് കേസിൽ അറസ്റ്റിലായ നാലാം പ്രതി ലാലു ഭവനിൽ ലാലു എന്നിവർ ചേർന്ന് സംഘം ചേർന്ന് മർദ്ധിക്കുകയും തലയ്ക്കു കല്ല് കൊണ്ട് ഇടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു കടന്നു കളയുകയും ചെയ്തു. തുടർന്ന് പരാതി സ്വീകരിച്ച കുണ്ടറ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് പ്രതികളെ തിരുവനന്തപുരത്ത് നിന്നും കുണ്ടറ സി ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ കിരൺ എസ് ഐ അരുൺ എസ് ഐ പ്രജീഷ്,എസ് ഐ രജിത് രാഹുൽ എന്നിവർ അടങ്ങുന്ന സംഘം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി തുടർന്ന് പ്രതികളെ റിമാന്റ് ചെയ്തു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال