വർക്കല കല്ലമ്പലത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി തുടർന്ന് പ്രതിശുത വധു ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. കൊല്ലം സ്വദേശിയായ യുവാവാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി സുനിൽ അടക്കം 8 പേർക്ക് എതിരെ കേസ് എടുത്തു.