തെങ്ങിൽ നിന്നും വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു.



കൊയ്ത്തൂർക്കോണത്ത് വൈദ്യുതാഘാതമേറ്റ് തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരണപ്പെട്ടു. കൊയ്ത്തുറുക്കണം മോഹനപുരത്ത് മൂപ്പൻ വിളയിൽ ഹസൻ (55) ആണ് മരണപ്പെട്ടത്.

തെങ്ങുകയറ്റ തൊഴിലാളിയായ ഹസൻ നാലു ദിവസം മുൻപ്  കാവടിവാരത്ത് നാസറിന്റെ പുരയിടത്തിലെ തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടെ ഓല ഇലക്ട്രിക് ലൈനിൽ തട്ടുകയും  ഹസൻ വൈദ്യുതാഘാതമേറ്റ്  തെങ്ങിൽ നിന്ന് താഴെ വീഴുകയുമായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال