ചാത്തന്നൂരിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി.
വരിഞ്ഞം ജയന്തി കോളനിയിൽ ശാന്താ ഭവനത്തിൽ കൃഷ്ണൻകുട്ടി മകൻ ഷൈജു(44) ആണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ച് കയറിയ പ്രതി അറുപത്കാരിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ചാത്തന്നൂർ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യ്തു. ചാത്തന്നൂർ ഇൻസ്‌പെക്ടർ സുബാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അഖിൽ സി.പി.ഓ മാരായ ആന്റണി തോബിയാസ്, സുധീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.
Tags
ചാത്തന്നൂർ

