തിരുവനന്തപുരം കോർപ്പറേഷൻ സ്വതന്ത്ര സ്ഥാനാർഥി മരണപ്പെട്ടു. തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
byadmin -
0
കോർപറേഷനിലെ 66 ആം വാർഡ് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ്കളക്ടർ ഒ.വി.ആൽഫ്രഡ് അറിയിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തീയതിയും തുടർനടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് അറിയിക്കും.