കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ; ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്ക്, പിഞ്ച് ശരീരമാകെ സിഗററ്റ് വച്ച് പൊള്ളിച്ചു; നെടുമങ്ങാട് ഒന്നര വയസുള്ള കുഞ്ഞിന്റെ കൊലപാതകം. കുഞ്ഞ് നേരിട്ടത് ക്രൂരമായ പീഡനം.

നെടുമങ്ങാട് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം; അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്വദേശി അഖില, പങ്കാളി അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മ അഖില പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യിലിലാണ് അഖില ഇക്കാര്യം സമ്മതിച്ചത്. അഷ്‌കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമായിരുന്നു മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്.

പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال