കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം കരമന കരുമം ഇടഗ്രാമത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മണക്കാട് കുര്യാത്തി എം എസ് കെ നഗറിൽ അജീഷ് കുമാർ (39) കുരിയാത്തി എംഎസ് കെ നഗറിൽ നിന്നും നേമം വില്ലേജിൽ കരമം ഇടഗ്രാമം ടി സി സിനിതാലയം ദിവ്യ എന്ന ആളുടെ വിളയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജി എന്ന് വിളിക്കുന്ന അജയൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടാം പ്രതിയായ അജയൻ ഭാര്യ. പ്രീതയുമായി പിണങ്ങി കഴിയുന്നത് ചോദിക്കുന്നതിനായി. പ്രീതയുടെ സഹോദരൻ രാഹുലും കൂട്ടുകാരായ ഷിജോ ജോജോ ടെൽജിൻ എന്നിവരുമായി കരിമം ഇടഗ്രാമത്തെ വീട്ടിലെത്തിയിരുന്നു
രണ്ടാം പ്രതിയെ ചോദ്യം ചെയ്തതിൽ വച്ചുള്ള വിരോധത്താൽ ഒന്നാം രണ്ടാം പ്രതികൾ എതിർകക്ഷികളെ തടഞ്ഞുവച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. ഒന്നാംപ്രതി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജോയുടെയും ജോജോയുടെയും നെഞ്ചിൽ കുത്തിപരുക്കുകൾ ഏൽപ്പിച്ചു ഷിജോ മരണപ്പെട്ടു, ജോജോ തിരുവനന്തപുരം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതാപരാവസ്ഥയിൽ ചികിത്സയിൽ ലുമാണ്, കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ബിനു കുമാർ ന്റെ നേതൃത്വത്തിൽ കരമന എസ്എച്ച്ഒ അനൂപ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് അജിത്ത് കൃഷ്ണകുമാർ സതീഷ് കുമാർ സിപിഒ മാരായ ഹിരൺ, സി പി ഒ അജികുമാർ SCpo കൃഷ്ണകുമാർ ശരത്ത്, ശ്യാംമോഹൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags
TRIVANDRUM

