തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമായ നാളെ ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.


എട്ടുദിവസം തലസ്ഥാന നഗരം സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ വൈകുന്നേരമാണ് പരിസമാപ്തി. വൈകുന്നേരം നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് മുഖ്യാതിഥി.


പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്‌, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും. ഓവറോൾ ചാമ്പ്യൻമാർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال